സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3 ) 211 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

141
Advertisement

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3 ) 211 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 201 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.ഇന്ന് രോഗം ബാധിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 39 പേർ. സമ്പർക്കം മൂലം 27 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.മലപ്പുറം 35 ,കൊല്ലം 23 ,ആലപ്പുഴ 21 ,തൃശൂർ 21 ,കണ്ണൂർ 18 ,എറണാകുളം 17 ,തിരുവനന്തപുരം 17 ,പാലക്കാട് 14 ,കോട്ടയം 14 ,കോഴിക്കോട് 14 ,കാസർകോഡ് 7 ,പത്തനംതിട്ട 7 ,ഇടുക്കി 2 ,വയനാട് 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7306 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 4964 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2098
പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിൽ 177011 പേരാണ് ഉള്ളത് .ആശുപത്രികളിൽ 2894 പേർ ചികിത്സയിൽ ഉണ്ട് .ഇന്ന് മാത്രം 378 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 171773 സാമ്പിളുകളാണ് പരിശോധിച്ചത്.4834 പരിശോധന ഫലം ലഭിക്കാനുണ്ട്.