സ്നേഹഭവനം നൽകി കാട്ടൂർ ലയൺസ് ക്ലബ്ബ്

76

കാട്ടൂർ : കാട്ടൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് തകർന്ന ഹരിപുരം സ്വദേശിയായ മാളിയേക്കൽ രാമകൃഷ്ണന് സ്നേഹഭവനം നിർമ്മിച്ച് നൽകിക്കൊണ്ട് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 318 ഡി യുടെ 2019-20 വർഷത്തെ പ്രൊജക്ടുകൾ സമാപിച്ചു .ലയൺസ് ക്ലബ് ഡിസ്‌ട്രിക്‌ട് ഗവർണർ എം.ഡി ഇഗ്‌നേഷ്യസ് ഉദ്‌ഘാടനം നിർവ്വഹിച്ചു .കാട്ടൂർ ലയൺസ് ക്ലബ് പ്രസിഡന്റ് പ്രേംജോ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി അജിതൻ പി.കെ താക്കോൽദാനം നിർവഹിച്ചു . വാർഡ് മെമ്പർ വിനീഷ് ,സോൺ ചെയർമാൻ സജിതൻ കെ .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .ക്ലബ്ബ് ട്രഷറർ രമേഷ് മേനോൻ ,വൈസ് പ്രസിഡന്റ് ടിൻസൺ ജോസ് മറ്റ് ലയൺസ് ക്ലബ്ബ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു .രാമകൃഷ്ണൻ ലയൺസ് ക്ലബ്ബിനോടുള്ള നന്ദി അറിയിച്ചു .

Advertisement