ഇരിങ്ങാലക്കുട: ബിഷപ്പിനെ അവഹേളിച്ച കേസിലെ പ്രതി അറസ്റ്റിൽ.ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ക്ലിപ്പിങ്ങ് പ്രചരിപ്പിച്ച കേസിൽ പ്രതിയായ അവിണിശേരി സ്വദേശി പൈനാടത്ത് ആൻ്റണി മകൻ ഷിൻ്റോ എന്നയാളെ ആണ് ഇരിങ്ങാലക്കുട ഇൻസ്പക്ടർ എം.ജെ .ജിജോയും സംഘവും അറസ്റ്റു ചെയ്തത്.ഫേസ്ബുക്കിൽ പോസ്റ്റ് വന്നതിനെ തുടർന്ന് ഇരിങ്ങാലക്കുട രൂപത വികാരി ഫാദർ ലാസർ കുറ്റിക്കാട് ഇരിങ്ങാലക്കുട DySP ഫെയ്മസ് വർഗ്ഗീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന്, പോലീസ്സ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ വ്യാജ ഐഡി ആണെന്ന് മനസിലാവുകയും,തുടർന്ന് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വർഗീസിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാൾ എവിടെയാണ് താമസിക്കുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു. തുടർന്ന് പോലീസ് തന്ത്രപൂർവ്വം ഇയാളെ പിടികൂടുകയായിരുന്നു.ടl അനൂപ് PG, Aടi ജോസിജോസ്, മനോജ് A.K,അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുനത്
ഇരിങ്ങാലക്കുട ബിഷപ്പിനെ അവഹേളിച്ച കേസിലെ പ്രതി അറസ്റ്റിൽ
Advertisement