ഇന്ധന വില വർധനവിൽ മുരിയാട് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു

55

മുരിയാട്: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്‌ മുരിയാട് പഞ്ചായത്താഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗംഗാദേവി സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ കെ.വൃന്ദകുമാരി ,ഭാരവാഹികളായ ശാരിക രാമകൃഷ്ണൻ, തുഷം സൈമൺ, നിത അർജുനൻ, രാധിക മുരുകൻ, ജയശ്രീ ദേവരാജ് , ജിനിത പ്രശാന്ത്, ജിഷ ജോബി എന്നിവർ പ്രസംഗിച്ചു.

Advertisement