ഇരിങ്ങാലക്കുട വില്ലേജ് ആഫീസ് പരിസരം ശുചീകരിച്ച് സി ഐ ടി യു

101
Advertisement

ഇരിങ്ങാലക്കുട:സി ഐ ടി യു അമ്പതാം വാർഷിക ആചരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാ ബിൽഡിംങ്ങ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ആഫീസ് പരിസരം ശുചീകരിച്ചു… ശുചീകരണ പ്രവർത്തനം യുണിയൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു… ഏരിയ സെക്രട്ടറി ലത ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.കെ ബൈജു,കുമുതം, എ.ബി.ബാലകൃഷണൻ, സന്ധ്യ മണിലാൽ, എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി

Advertisement