വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എൻ .ആർ. ഇ . ജി വർക്കേഴ്‌സ് യൂണിയൻ പ്രധിഷേധ സമരം നടത്തി

54
Advertisement

ഇരിങ്ങാലക്കുട : തൊഴിൽ ദിനം 200 ദിവസം ആക്കുക , കൂലി 600 രൂപയായി വർധിപ്പിക്കുക , എല്ലാ തൊഴിലാളികൾക്കും 7500 രൂപ അടിയന്തിര ആശ്വാസം അനുവദിക്കുക , എല്ലാ തൊഴിലാളികൾക്കും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുക , ക്ഷേമനിധിയും പെൻഷനും നടപ്പിലാക്കുക , തൊഴിലാളികൾക്കു സൗജന്യ റേഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജോലി ഉള്ള വാർഡ്കളിൽ ഉച്ചക്ക് വിശ്രമസമയം ഉപയോഗപ്പെടുത്തി യും അല്ലാതെ ഉള്ള സ്ഥലത്തു പൊതു സ്ഥലത്തുo, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ സമരം നടത്തി. ചെട്ടിപ്പറമ്പിൽ നടന്ന ടൗൺതല സമരം എൻ .ആർ. ഇ . ജി വർക്കേഴ്‌സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗവും നഗരസഭാ പ്രതിപക്ഷ നേതാവുമായ പി വി ശിവകുമാർ ഉദ്‌ഘാടനം ചെയ്‌തു .സമരത്തിൽ ശോബന ജോയ്, സിന്ധു രാജൻ എന്നിവർ നേതൃത്വം നൽകി.

Advertisement