ബി.ജെ.പി മഹാവെർച്ച്വൽ റാലിയിൽ ഇരിങ്ങാലക്കുടയിൽ പങ്കെടുത്തത് ആയിരങ്ങൾ

163
Advertisement

ഇരിങ്ങാലക്കുട:കേരള ചരിത്രത്തിൽ ആദ്യമായി ബിജെപി ഓൺലൈനിൽ സംഘടിപ്പിച്ച മഹാ വെർച്വൽ റാലിയിൽ ലക്ഷങ്ങൾ അണിനിരന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് ആയിരകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. 50000 ത്തിൽ അധികം പേർ ഇരിങ്ങാലക്കുടയിൽ നിന്നും റാലിയിൽ അണിചേർന്നതായി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപഷ്. ചെമ്മണ്ട പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉത്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വീടുകളിലും പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിലും ഇരുന്ന് ആളുകൾ റാലിയിൽ പങ്കാളികളായി. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്ര ഹാളിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാഷ്ട്രീയ സ്വയംസേവക സംഘം സംഘം ജില്ലാ സഹകാര്യവാഹ് ഇ.പി ഉണ്ണികൃഷ്ണൻ, താലൂക്ക് കാര്യവാഹ് കെ.സുനിൽകുമാർ, വി എച്ച്പി ജില്ലാ നേതാക്കളായ യു.കെ.ശിവജി, മധു വി.ആർ, ഹിന്ദു ഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ബി.എം എസ് സെക്രട്ടറി എൻ.വി. ഘോഷ്, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറൽ സെക്രട്ടറി കെ.സി വേണു മാസ്റ്റർ,ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് സന്തോഷ് ബോബൻ ,തപസ്യ കലാസാഹിത്യവേദി ജില്ല ജോ: സെക്രട്ടറി ഉണ്ണികൃഷ്ണൻ,കേരള ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ഇ കെ കേശവൻ,രഞ്ജിത്ത് മേനോൻ, കെ.എസ് ശരത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement