കെ പി സി സി വിചാർ വിഭാഗ് KSEB ഇരിങ്ങാലക്കുട ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

104
Advertisement

ഇരിങ്ങാലക്കുട:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക . കോവിഡ് കാലത്തെ അമിതവൈദ്യുത ബിൽ പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ KSEB ഇരിങ്ങാലക്കുട ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ കാട്ടൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് ( ഡി സി സി മെമ്പർ )ഉദ്‌ഘാടനം ചെയ്തു. ബ്ളോക്ക് ചെയർമാൻ തിജെഷ് കോമത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദിൻ കളകാട്ടിൽ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു .അഡ്വ.റിജേഷ് വടക്കേടത്ത് , അജോ ജോൺ എന്നിവർ നേതൃത്വം നൽകി. ജോസ് മഞ്ഞളി ,സുനി ചെമ്പിപ്പറമ്പിൽ,മുരളീധരൻ വടക്കേടത്ത് ,കാർത്തിക് ,സോബിൻ , പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.