ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഇരിങ്ങാലക്കുട യുവമോർച്ച

130
Advertisement

ഇരിങ്ങാലക്കുട :ടിവിയും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യഭ്യാസം നഷ്ടമായി കൊണ്ടിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മുരിയാട് പഞ്ചായത്തിലെ തുറവൻകാട് എടക്കുന്നി ലീപ മകൻ ആദി കൃഷ്ണയ്ക്കും, ഇരിങ്ങാലക്കുട മഠത്തിക്കരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കളപ്പാട്ടിൽ ജയൻ മകൾ ഗൗരി നന്ദനയ്ക്കും യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി ടി വി നൽകി കൊണ്ട് പഠന സൗകര്യം ഒരുക്കി കൊടുത്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി മിഥുന്റെ അദ്ധ്യക്ഷതയിൽ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ടിവി കുടുബാഗംങ്ങൾക്ക് കൈമാറി ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച നിയോജക മണ്ഡലം ഭാരവാഹികളായ,ജിനു ഗിരിജൻ, ഹരിശങ്കർ യുവമോർച്ച പഞ്ചായത്ത് സമിതി അംഗം വിവേക് തുറവൻകാട് ബിജെപി ബൂത്ത് നേതാക്കളായ ടി.എസ്.മധു, കെ.കെ. അനീഷ്, സിബി കൈമാ പറമ്പിൽ, ബിബു രാജ്, ജോയൽ, ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി

Advertisement