തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 സ്ഥിരീകരിച്ചത് 4 പേര്‍ക്ക്

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക് ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരന്‍ )ജൂണ്‍ ഒന്നിന്ബഹ്‌റിനില്‍ നിന്നു വന്നനാല്പത്തിരണ്ടുകാരി, ജൂണ്‍ നാലിന് രാജസ്ഥാനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ നാല്പത്തെട്ടുകാരന്‍, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് വന്ന ചേലക്കര സ്വദേശിയായ ഇരുപത്താറുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂണ്‍ 13 ശനിയാഴ്ച 14 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു .ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. .ഇതുവരെ ആകെ അസുഖബാധിതരായ 58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ജൂണ്‍ 13 ശനിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.864 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.ജൂണ്‍ 13 ശനിയാഴ്ച 350 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചു..ഇതുവരെ ആകെ 5284 സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്,ഇതില്‍ 4459 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. .ഇനി 825 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 1915 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു ജൂണ്‍ 13 ശനിയാഴ്ച 1067 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു വന്നിട്ടുള്ളത്.ഇതുവരെ ആകെ 36377 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക വന്നിട്ടുള്ളത്.186 പേര്‍ക്ക സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി.ജൂണ്‍ 13 ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 560 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img