ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും ഇളവ്

167
Advertisement

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പൊതുഭരണ വകുപ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധാനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്.നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്. അതേസമയം, കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

Advertisement