ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

208

ഇരിങ്ങാലക്കുട :ട്രാവലറിൽ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് സഹിതം രണ്ട് പ്രതികളെ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിലെ മൂന്നാമത്തെയാളും ഇരിങ്ങാലക്കുട പോലീസ് പിടിയിലായി .മയക്ക് മരുന്ന് വിതരണക്കാരനായ പറവൂർ സ്വദേശി കണ്ണം കുളത്തിൽ നിധിൻ വേണുഗോപാൽ (32) ആണ് പിടിയിലായത് .നിധിന് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ലോക് ഡൗൺ മൂലം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പറവൂരിൽ നിന്നും കൊൽക്കത്തയിലെ മൂർഷിദാബാദിലേക്ക് പോയ ട്രാവലറിൻ്റെ എസിക്കുള്ളിൽ വച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.വിശാഖ പട്ടണത്തു നിന്നാണ് പ്രതികൾ കഞ്ചാവും ഓയിലും വാങ്ങിയത്. എ സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപ് ട്രാവലറിനു മുകളിലെ എ സി യുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഓയിലും ഭദ്രമായി പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ .എസ് .പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം സി .ഐ എം .ജെ ജിജോ ൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement