വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ജോസഫൈൻ രാജിവയ്ക്കുക- യുവമോർച്ച പ്രതിഷേധ സമരം

57

ഇരിങ്ങാലക്കുട:വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ട് സി.പി.എം ന് പാർട്ടി കോടതിയുണ്ടെന്നും ശിക്ഷ വിധിയ്ക്കുമെന്നുമൊക്കെ പരസ്യ പ്രസ്താവന നടത്തിയ ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രധിഷേധം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു, യുവമോർച്ച പ്രസിഡന്റ്‌ മിഥുൻ കെ പി അധ്യക്ഷത വഹിച്ചു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുട്ടിക്കാട്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാംജി മാടത്തിങ്കൽ , മണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ എന്നിവർ പങ്കെടുത്തു.

Advertisement