ഓൺലൈൻ പഠനത്തിന് ഒരു കൈ സഹായവുമായി നാഷനൽ സർവ്വീസ് സ്കീം

276

ഇരിങ്ങാലക്കുട :സ്കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താന്‍‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ്, ടെലിവിഷന്‍,പഠനക്കുറിപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പദ്ധതിയായ എജ്യു-ഹെല്‍പിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം.കരിം സ്വാഗതം ആശംസിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.പ്രതീഷ് നന്ദി പറഞ്ഞ ചടങ്ങില്‍ ഹയര്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഇ.ഡി.ഷാജു, നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് കമ്മിറ്റി അംഗങ്ങളായ പി.വി. വേണുഗോപാലന്‍, ജി.റസല്‍, ലിന്റോ വടക്കന്‍, സി.ഡി. ജിന്നി, ബിനോയ് തോമസ് എന്നിവര്‍ സംസാരിച്ചു. കേച്ചേരി അല്‍-അമീന്‍ ഹയര്‍സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ സംഭാവന ചെയ്ത ടെലിവിഷന്‍, പ്രോഗ്രാം ഓഫീസറായ പി.എം.റയ്യാനത്ത് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി.ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധന കുടുംബങ്ങൾക്ക് ആണ് ടിവി നൽകുക.

Advertisement