സുവർണ ജൂബിലി ആഘോഷങ്ങൾ മാറ്റിവെച്ച് സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് സംഗമേശ്വര എൻ.എസ്.എസ് സ്കൂൾ

86
Advertisement

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജുബിലീ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി നിലനിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ ആഘോഷങ്ങൾ ഒഴിവാക്കി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ അധ്യായനവർഷം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികൾക്ക് ഫീസാനുകൂല്യവും വളരെ താഴെ തട്ടിൽ ഉള്ള കുട്ടികൾക്ക് മുഴുവൻ ഫീസിളവും ടെക്സ്റ്റ്‌ബുക്ക്‌, നോട്ടുബുക്ക്, സ്കൂൾബാഗ് തുടങ്ങിയ പഠനോപകരണങ്ങളും വിതരണം ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സൗജന്യ യാത്രാ സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഈ സൗജന്യം പ്രയോജനപ്പെടുത്തുവാൻ താല്പര്യമുള്ളവർ ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ്സുമായി നേരിട്ടോ 9744692972 എന്ന ഫോൺ നമ്പർ മുഖേനെയോ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ. ഡി. ശങ്കരൻകുട്ടി,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ദിനേശ് കുമാർ , യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ, സ്കൂൾ കൺവീനറും യൂണിയൻ കമ്മിറ്റി അംഗവുമായ രാമചന്ദ്രൻ പയ്യാക്കൽ, യൂണിയൻ കമ്മിറ്റി അംഗം കെ. രോഹിത് എന്നിവർ സംബന്ധിച്ചു.

Advertisement