Friday, October 3, 2025
23.5 C
Irinjālakuda

മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ : ഒരാളുടെ കയ്യിൽ ഒരു കിലോയിലധികം കഞ്ചാവ്

ഇരിങ്ങാലക്കുട:കോണത്തുകുന്നിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഹോം തിയറ്ററും , മോഷ്ടിച്ച കേസിലാണ് അഴീക്കോട് പേബസാർ കണ്ണംകുളം വീട്ടിൽ ഷാരൂഖ് 22 വയസ്, കോണത്തുകുന്ന് സ്വദേശി പണിക്കരു പറമ്പിൽ അഭിനാസ് 26 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട DYSp ഫെയ്മസ് വർഗീസിൻ്റ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.3/05/20 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. പുല്ലൂറ്റ് സ്വദേശിയുടെ കോണത്തുകുന്ന് മൊബൈൽ ഷോപ്പ് രാത്രിയിൽ കുത്തിത്തുറന്ന് വിൽപ്പനക്ക് വച്ചിരുന്ന ഹോം തിയറ്ററും, റിപ്പയറിംഗിനായി വന്ന മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പും മറ്റും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും, സൈബർ സെല്ലിൻ്റെ സഹായത്തോടെയും പ്രതികളെ തിരിച്ചറിഞ്ഞു.സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത പ്രതികളെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. മൂന്നാം പ്രതിയായ അഭിനാസ് കഞ്ചാവു കച്ചവടക്കാരനാണെന്നറിഞ്ഞ് പോലീസ് കഞ്ചാവ് വാങ്ങാനെത്തിയവരായി വേഷം മാറി ഇരിങ്ങാലക്കുട ബസ്റ്റാൻ്റ് പരിസരത്ത് വച്ച് പിടികൂടുമ്പോൾ ഇയാളുടെ കയ്യിൽ ഒരു കിലോയിലധികം കഞ്ചാവുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പ്രായപൂർത്തി ആകാത്ത ആളാണ്. മോഷണം പോയ വസ്തുക്കൾ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തു. പ്രതികൾ മോഷണത്തിനായി വാടകക്കെടുത്ത ആഡംബര കാറാണ് ഉപയോഗിച്ചിരുന്നത് , വാടകയായി മോഷ്ടിച്ച ഐഫോൺ നൽകിയത് പോലീസ് കണ്ടെടുത്തു. പിടിയിലായ ഷാരൂഖിന് മുൻകഞ്ചാവു കേസിൽ വാറണ്ടുള്ള ആളാണ്.ഇരിങ്ങാലക്കുട SI മാരായ അനൂപ് PG, ക്ലീറ്റസ്, സത്യൻ, Asi ജഗദീഷ്, പോലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, നിധിൻ, രാഹുൽ, അരുൺ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

നിര്യാതനായി

എടതിരിഞ്ഞി: അടിപറമ്പിൽ പരേതനായ കുമാരൻ മകൻ വിജയൻ 78അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച...

ബാലാമണി അമ്മ മലയാളത്തിന്റെ മാതൃഭാവം

(ബാലാമണിയമ്മയുടെ ഇരുപത്തിയൊന്നാം ചരമവാർഷികം) ഉണ്ണികൃഷ്ണൻ കിഴുത്താണി "ഓമനേ നിന്നിലെ പൂർണ്ണത ചേർത്തിടാ- സ്ത്രീ മുലപ്പാലിലെ ദൗർബ്ബല്യങ്ങൾ" എന്നെഴുതിയ...

എൽ.ബി. എസ്. എം. സ്കൂളിൽ എൻ.എസ്. എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ...

അംഗനവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദു നാടിനു സമർപ്പിച്ചു

കാട്ടൂർ :ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ...

Topics

ദേശീയ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി “പക്ഷിവനം പദ്ധതി”യ്ക്ക് തുടക്കം കുറിച്ചു

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ വർഷം എൻ.എസ്.എസ് "മാനസഗ്രാമം" പദ്ധതി നടപ്പിലാക്കും...

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുരിയാട് മൂലക്കാട്ടിൽ പരേതനായ വിശ്വംഭരൻ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ആനന്ദപുരം എടയാട്ടുമുറി ഞാറ്റുവെട്ടി...
spot_img

Related Articles

Popular Categories

spot_imgspot_img