കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- ഇന്നും വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ 7 ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലും, ജൂൺ 8 ന് കോട്ടയം, എറണാകുളം, ഇടുക്കിയിലും , ജൂൺ 9 ന് ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലും ജൂൺ 10 ന് ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് . ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img