Friday, October 3, 2025
23.9 C
Irinjālakuda

ലോനപ്പൻ നമ്പാടൻ എന്ന അസാധാരണ വ്യക്തിത്വം: ഉണ്ണികൃഷ്ണൻ കിഴുത്താണി

ഇരിങ്ങാലക്കുട :ജൂൺ 5 ലോനപ്പൻ നമ്പാടൻ ഓർമ്മദിവസം:ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലെത്താമോ അവിടെയെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തി, അവിസ്മരണീയമാക്കിയ അസാധാരണ വ്യക്തിത്വം എന്ന വിശേഷണമാണ് നമ്മെ വിട്ടുപിരിഞ്ഞ ലോനപ്പൻ നമ്പാടന് യോജിക്കുക. ആറ് പ്രാവശ്യം എം.എൽ.എ യും ഒരു പ്രാവശ്യം എം.പി യുമായി അതിൽ തന്നെ രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും താൻ ആരാണെന്ന് മറന്നു പോകാതെ പ്രവർത്തിച്ച ജനപ്രതിനിധിയും മനുഷ്യ സ്നേഹിയുമാണദ്ദേഹം.നാലു പ്രാവശ്യം ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച നമ്പാടൻ നാട്ടുക്കാരുടെ സുഖത്തിലും ദുഃഖത്തിലും അലിഞ്ഞു ചേർന്നു. അത്യന്താപേക്ഷിതമായ ജനകീയ പ്രശ്നങ്ങളിൽ ജനപക്ഷത്ത് ഉറച്ചു നിൽക്കുകയും, പലപ്പോഴും സങ്കുചിത കക്ഷിരാഷ്ട്രീയ ഭേദങ്ങളും മറന്നു പ്രവർത്തിക്കുകയും ചെയ്തു. കല്യാണ വീടുകളിൽ പോകാൻ കഴിഞ്ഞിലെങ്കിലും മരണവീട്ടിൽ തൻ്റെ സാന്നിധ്യം ഉറപ്പുവരുത്താനദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരോട് പ്രത്യേക സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചിരുന്ന നമ്പാടൻ, യഥാർത്ഥ സാംസ്കാരിക പ്രവർത്തനത്തിലൂടെ സമൂഹത്തിന് വെളിച്ചവും തെളിച്ചവും നൽകാൻ കഴിയുമെന്ന വാസ്ത്ഥവം മനസ്സിലാക്കി ആരോടും പകയും വിദ്വേഷവും പുലർത്താതെ, നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത ഇദ്ദേഹത്തിൻ്റെ വാഗ്ചാതുരി ഗുരു അമ്മന്ന്യൂർ മാധവ ചാക്യാർ പോലും അംഗീകരിച്ചിരുന്നു. ഏതു പ്രസംഗ വേദികൾക്കും അലങ്കാരമായിരുന്നു നമ്പാടൻ മാസ്റ്റർ. മാത്രമല്ല ജാഡയില്ലാത്ത സ്വഭാവ സവിശേഷതകൾ സമൂഹത്തിലെ സമസ്ത്ത മേഖലകളിലുള്ളവരും ഉൾകൊണ്ടു. അത്മാർത്ഥയും സത്യസന്ധതയുമുള്ള രാഷ്ട്രീയ പ്രവർത്തകന്റെ പിറവിക്കൂടിയായിരുന്നു അത്. അതുകൊണ്ടാണ് വലിയവരെന്ന ദാഷ്ട്യത്തോടെ പെരുമാറിയവരേയും തോൽവി എന്തെന്നറിയാത്തവരെയും എതിർത്തു തോൽപ്പിക്കാനും തിരുത്താനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്.പരേതനായ മാതൃഭൂമി ലേഖകൻ മൂർക്കനാട് സേവ്യറിനൊപ്പം ഇരിങ്ങാലക്കുടയിലെ ശക്തി സ്റ്റഡി സർക്കിളുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്ന ഈ ലേഖകൻ, അവിടെ നിന്നാണ് നമ്പാടന്റെ നല്ല മനസ്സ് മനസ്സിലാക്കിയതും സ്‌റ്റ്ഡി സർക്കിളിന്റെ പരിപാടിക്കളിൽ നിർബദ്ധമായും പങ്കെടുക്കണമെന്ന നിഷ്ഠ, മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം വെച്ചു പുലർത്തി. മാത്രമല്ല നമ്മുടെ നാടിന്റെ നന്മയും പ്രത്യേകതകളും മറ്റു പ്രദേശങ്ങളിൽ പ്രചരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ ഞാൻ അറിയാതെ ശ്രദ്ധിച്ച ഒരു തൃപ്പൂണിത്തറ പ്രസംഗം ഓർത്തു പോവുകയാണ്. ദിവംഗതനായ മന്ത്രി ടി.കെ.രാമകൃഷ്ണനുമുണ്ടായിരുന്നു. യുവതലമുറയിൽ നിന്ന് പലതും പഠിക്കാനും പ്രാവർത്തികമാക്കാനുമുണ്ടെന്ന വാസ്തവം അദ്ദേഹം സമൂഹത്തെ ബോദ്ധ്യപ്പെടുത്തി. മൺമറഞ്ഞ സാമൂഹ്യ-സാംസ്കാരിക നായകരെ ആദരിക്കുന്ന സ്വഭാവവും അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകളിൽ സമുന്നതമായതാണ്. മുൻ മന്ത്രി പി.കെ. ചാത്തനെ പോലുള്ളവരെ സ്മാരകങ്ങളിലൂടെ അവിസ്മരണിയനാക്കിയതും നമ്പാടൻ മാസ്റ്ററാണ്.മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും നിലനിർത്തുന്ന കാര്യത്തിലും ബദ്ധശ്രദ്ധനായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു നമ്പാടൻ മാസ്റ്റ്റെന്ന വാസ്തവം പലർക്കും അറിയില്ല. അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കി, അബദ്ധ പഞ്ചാംഗമെഴുന്നള്ളിക്കാതെ രക്ഷപ്പെട്ട അപൂർവ്വം ജനപ്രതിനിധികളിൽ ഒരാൾ കൂടിയാണദ്ദേഹം.
“ജീവിതമാണെന്റെ സന്ദേശമെന്ന” മഹാത്മജിയുടെ മഹത്തായ ആശയം കുറെയേറെ പ്രാവർത്തികമാക്കിയ നമ്പാടൻ മാസ്റ്റ്റർ സാധാരണക്കാരുടെ മനസ്സുകളിൽ എക്കാലവും നിറഞ്ഞു നിൽക്കും……….

ഉണ്ണികൃഷ്ണൻ കിഴുത്താണി.

Hot this week

നിര്യാതനായി

എടതിരിഞ്ഞി: അടിപറമ്പിൽ പരേതനായ കുമാരൻ മകൻ വിജയൻ 78അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച...

ബാലാമണി അമ്മ മലയാളത്തിന്റെ മാതൃഭാവം

(ബാലാമണിയമ്മയുടെ ഇരുപത്തിയൊന്നാം ചരമവാർഷികം) ഉണ്ണികൃഷ്ണൻ കിഴുത്താണി "ഓമനേ നിന്നിലെ പൂർണ്ണത ചേർത്തിടാ- സ്ത്രീ മുലപ്പാലിലെ ദൗർബ്ബല്യങ്ങൾ" എന്നെഴുതിയ...

എൽ.ബി. എസ്. എം. സ്കൂളിൽ എൻ.എസ്. എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ...

അംഗനവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദു നാടിനു സമർപ്പിച്ചു

കാട്ടൂർ :ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ...

Topics

നിര്യാതനായി

എടതിരിഞ്ഞി: അടിപറമ്പിൽ പരേതനായ കുമാരൻ മകൻ വിജയൻ 78അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച...

ബാലാമണി അമ്മ മലയാളത്തിന്റെ മാതൃഭാവം

(ബാലാമണിയമ്മയുടെ ഇരുപത്തിയൊന്നാം ചരമവാർഷികം) ഉണ്ണികൃഷ്ണൻ കിഴുത്താണി "ഓമനേ നിന്നിലെ പൂർണ്ണത ചേർത്തിടാ- സ്ത്രീ മുലപ്പാലിലെ ദൗർബ്ബല്യങ്ങൾ" എന്നെഴുതിയ...

എൽ.ബി. എസ്. എം. സ്കൂളിൽ എൻ.എസ്. എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ...

അംഗനവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദു നാടിനു സമർപ്പിച്ചു

കാട്ടൂർ :ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ...

ദേശീയ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി “പക്ഷിവനം പദ്ധതി”യ്ക്ക് തുടക്കം കുറിച്ചു

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ വർഷം എൻ.എസ്.എസ് "മാനസഗ്രാമം" പദ്ധതി നടപ്പിലാക്കും...

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുരിയാട് മൂലക്കാട്ടിൽ പരേതനായ വിശ്വംഭരൻ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ആനന്ദപുരം എടയാട്ടുമുറി ഞാറ്റുവെട്ടി...
spot_img

Related Articles

Popular Categories

spot_imgspot_img