ലോക്ക് ഡൗൺ കാലയളവിൽ 1 കോടി 92 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ ചെയ്ത് ഇരിങ്ങാലക്കുട രൂപത

141

ഇരിങ്ങാലക്കുട: രൂപതയിലെ ഇടവകകളും വിവിധ സന്യാസ സമൂഹങ്ങളും സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് മെയ് 1 വരെയുള്ള ലോക്ക് ഡൗൺ കാലഘട്ടത്തിൽ 1 കോടി 92 ലക്ഷം രൂപയുടെ സഹായങ്ങൾ അവശത അനുഭവിക്കുന്നവർക്കായി നല്കി. വിവിധ ധനസഹായങ്ങൾ,സൗജന്യ പലവ്യഞ്ജനകിറ്റുകൾ, ചികിത്സ സഹായങ്ങൾ , സമൂഹ അടുക്കളകളിലേക്കുള്ള ഭക്ഷണസാധനങ്ങൾ, മാസ്ക്കുകൾ, സാനിറ്റൈസർ, പൊതുസ്ഥലങ്ങളിൽ കൈ കഴുകുന്നതിനുള്ള സംവിധാനങ്ങൾ ,പോലിസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം, അഗതി മന്ദിരങ്ങളിൽ ഭക്ഷണ വിതരണം ,കോവിഡ് പ്രതിരോധ സാമഗ്രികൾ ,ഭക്ഷണവും മരുന്നു കളും അടക്കo വിതരണം ചെയ്യുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇടവകകളിലെ കുടുംബ കൂട്ടായമകളുടെ നേതൃത്യത്തിൽ പച്ചക്കറി കൃഷിതുടങ്ങിയ സഹായങ്ങൾക്കാണ് ഈ തുക ചെലവഴിച്ചത്. രൂപത എന്നും പാവങ്ങൾക്കൊപ്പം നിലകൊള്ളാൻ പരിശ്രമിച്ചിട്ടുണ്ട്. Bless A Home പദ്ധതിയിലൂടെ ജാതി-മത ഭേദമന്യേ 1598 കുടുംബങ്ങൾക്ക് മാസം തോറും 1000 രൂപ വീതം നല്കി ഇതിനകം 8 കോടി 2 ലക്ഷംരൂപ ചെലവഴിച്ചു. ഹൃദയ പാലിയേറ്റിവ് കെയറിലൂടെ 2450- കിടപ്പു രോഗികൾക്ക് 2 കോടി 92 ലക്ഷം രൂപ ചെലവഴിച്ചു. 1313 രോഗികൾക്ക് ഇപ്പോൾ സൗജന്യ ചികിത്സ നല്കി വരുന്നു 193 കുട്ടികൾക്ക് മാസം തോറും വിദ്യാഭ്യാസ സഹായവും, ഭാവി പഠനങ്ങൾക്ക് തുടർ സഹായവും. ഓരോ വർഷവും നിർദ്ധന കുടുംബങ്ങളിലെ 50 കുട്ടികളെ വീതം ദത്തെടുത്ത് പഠിപ്പിക്കുന്നു. Mercy Trust വഴി ഒരു വർഷം 150 വിദ്ധ്യാർത്ഥികൾക്ക് പ്രൊഫണൽ വിദ്യാഭ്യാസത്തിന് സഹായം. St. James ഹോസ്പിറ്റൽ വഴി ദിനം പ്രതി സൗജന്യ ഡയാലിസിസ്, കഴിഞ്ഞ 5 വർഷമായി തുടർന്ന് വരുന്നു മേലഡൂർ ഇൻഫെൻ്റ് ജീസസ് മിഷ്യൻ ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ നടത്തി വരുന്നു. രൂപതയുടെ AWARD, Social Action എന്നീ പ്രസ്ഥാനങ്ങൾ വഴി മറ്റു ഒട്ടനുവധി സുമൂഹ്യ സേവനപ്രവർത്തനങ്ങൾ, അഭയ ഭവൻ ഉൾപ്പടെയുള്ള മറ്റ് സാന്ത്വന കേന്ദ്രങ്ങൾ ജാതി മത ഭേദമെന്യ ഏവർക്കും ആശ്വാസ കേന്ദ്രങ്ങളായി നിലകൊള്ളുന്നു, തുടങ്ങി നിരവധി മേഖലകളിൽ ഒട്ടനവധി സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി അറിയിച്ചു.

Advertisement