ഇരിങ്ങാലക്കുട : കേരള മുഖ്യമന്ത്രി പിണറായി വിജയന് ലൈറ്റ് ആന്റ് സൗണ്ട്
വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം അപേക്ഷ സമര്‍പ്പിച്ചു.ലൈറ്റ്,സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്, റെന്റല്‍ സര്‍വീസ് അനുബന്ധ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴില്‍ ഉടമകളും,തൊഴിലാളികളും, അടങ്ങുന്ന സംഘടനയാണ് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള.കഴിഞ്ഞ 12 വര്‍ഷങ്ങളായി കേരളത്തില്‍ 50000ല്‍ പരം തൊഴിലാളികളുമായി
പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണിത്.് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍
ഞങ്ങളില്‍ 90 ശതമാനം ആളുകളും അര്‍ദ്ധപട്ടിണിക്കാരും,കടബാദ്ധ്യതയിലും,
ദുരിതത്തിലും കുടുംബ ജീവിതത്തില്‍ വളരെ പ്രയാസപ്പെടുന്നവരുമാണ്.
സീസണില്‍ മാത്രം ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങള്‍
ജീവിച്ചിരുന്നത്.കോവിഡ് 19 എന്ന മഹാമാരിയുടെ ഈ കാലയളവില്‍ സംസ്ഥാന
സര്‍ക്കാരിനോട് ചേര്‍ന്ന് 14 ജില്ലകളിലും നിയമപാലകരോടും
ആരോഗ്യവകുപ്പിനോടും വിവിധ സംഘടനങ്ങള്‍ക്കൊപ്പം സഹകരിച്ച് ലക്ഷകണക്കിന്
രൂപയുടെ സൗജന്യ സേവനം ചെയ്യാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട് .എന്നാല്‍ ഈ
സീസണ്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകിടം
മറിക്കുന്ന അനുഭവമാണ് കൊറോണ വൈറസ് എന്ന മഹാവിപത്തിലൂടെ സംഘടനയെ
ബാധിച്ചിട്ടുള്ളത്.സര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ ആരോഗ്യത്തിനും,ജീവനും
സംരക്ഷണം നല്‍കുന്ന നല്ല തീരുമാനമാണ് എന്ന് ഞങ്ങള്‍ മനസിലാക്കുകയും
അഭിനന്ദിക്കുകയും ചെയുന്നു. ഈ മഹാവിപത്ത് മൂലം പൊതു പരിപാടികളും ഉത്സവ
ആഘോഷങ്ങളും നിലച്ചപ്പോള്‍ ദുരിതത്തിലായവരില്‍ ഒരു വിഭാഗമാണ് ഞങ്ങള്‍
.സാമൂഹിക അകലം പാലിച്ചുകൊണ്ട് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു
കൊണ്ട് തന്നെ എല്ലാ പരിപാടികളും നടത്തുന്നതിന് ആവശ്യമായ അനുവാദം
നല്‍കുവാനും ഞങ്ങളുടെ നിലവിലുള്ള ലോണുകള്‍ തിരിച്ചടവിന് സാവകാശം
നല്‍കിയും, തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ചെറുതും വലുതുമായ 1
വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള പലിശരഹിത വായ്പകള്‍ നല്‍കിയും,6
മാസമെങ്കിലും കെട്ടിട വാടകയില്‍ ഇളവ് ചെയ്തു തരുന്നതിന് നിര്‍ദ്ദേശം
നല്‍കിയും ഞങ്ങളുടെ തൊഴില്‍ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന്
ആവശ്യമായ പാക്കേജ് നല്‍കിയും സഹായിക്കണമെന്നും സംഘടന സംസ്ഥാന ജനറല്‍
സെക്രട്ടറി ബിജു രാഗം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള
Advertisement