കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപു സമരം നടത്തി

80
Advertisement

ഇരിങ്ങാലക്കുട: കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പാക്കേജുകളിൽ കർഷകരെയും തൊഴിലാളികളേയും വ്യാപാരികളേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ നിൽപു സമരം ഉന്നതാധികാര്യ സമിതി അംഗം, മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സിജോയ് തോമസ് സ്വാഗതം പറഞ്ഞു. മിനി മോഹൻദാസ്, സംഗീത ഫ്രാൻസീസ്, നോബിൾ പി.വി എന്നിവർ പ്രസംഗിച്ചു. അഡ്വ:ഷൈനി ജോ ജോ നന്ദി പറഞ്ഞു.

Advertisement