പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി മാതൃകതോട്ടം നിർമ്മിക്കുന്നു

74
Advertisement

പുല്ലൂർ: വില്ലേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കാർഷിക സേവന കേന്ദ്രത്തിലാണ് മാതൃകാ തോട്ടം നിർമ്മിക്കുന്നത്. മാതൃക തോട്ടങ്ങളുടെ ഭാഗമായുള്ള കിഴങ്ങുവർഗ്ഗവിളകളുടെ നടീൽ ഉത്സവം നടത്തി. ബാങ്ക് പ്രസിഡണ്ടും മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ ബാങ്കിൻറെ ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പിള്ളി ബാങ്ക് വൈസ് പ്രസിഡൻറ് കെ. സി ഗംഗാധരൻ, ബാങ്ക് സെക്രട്ടറി സപ്ന സി.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിഴങ്ങുവർഗ്ഗവിളകൾ ഇറക്കിയത്. ചേമ്പ് ,ചേന ,കൊള്ളി ,ഇഞ്ചി, മഞ്ഞൾ ,കാച്ചിൽ തുടങ്ങി നിരവധി കിഴങ്ങുവർഗ്ഗവിളകൾ ആണ് വിളവിറക്കി ഇരിക്കുന്നത്.
ഐ എൻ.രവി ,കൃഷ്ണൻ എൻ.കെ, ശശി .ടി .കെ ,രാധാ സുബ്രൻ, സുജാതാ മുരളി, വാസന്തി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement