ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

64

ഇരിങ്ങാലക്കുട:20 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. വാർഡ് കൗൺസിലർ ധന്യ ജിജു കോട്ടോളിയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്ഘടാനം നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി കുരിയൻ ജോസഫ്‌, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അബ്ദുൽ ബഷീർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ബിജു ലാസർ, മുൻസിപ്പൽ സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു. വെൽഫെർ കമ്മിറ്റി അംഗം പ്രിജോ റോബർട്ട്‌ സ്വാഗതവും അംഗൻവാടി CDPEO ഷംഷാദ് നന്ദിയും അറിയിച്ചു. മാമു കോടഞ്ചേരി വഴി ഉൾപ്പെടെ 20’സെന്റ് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത്, 2018-19 വർഷത്തെ ജനകിയ ആസൂത്രണ പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. അംഗൻവാടി ടീച്ചർ റിഷിയ ബീവി, സഹ അദ്ധ്യാപകർ, അംഗൻവാടി ഹെൽപ്പേഴ്‌സ് തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

Advertisement