വെള്ളാങ്കല്ലൂരിൽ വ്യാപക പരിശോധന 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 5400 രൂപ പിഴയിട്ടു

260

വെള്ളാങ്ങല്ലൂർ :കോവിഡ് 19 വെള്ളാങ്കല്ലൂരിൽ വ്യാപക പരിശോധന 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 5400 രൂപ പിഴയിട്ടു സഹകരണ ബാങ്കുകളിലും പെട്രോൾ പമ്പുകളിലും ബ്രേക്ക് ദി ചെയ്യാൻ ലംഘനം.വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കോണത്തുകുന്ന് വെള്ളാങ്ങല്ലൂർ സെൻറർ ,വെള്ളാങ്ങല്ലൂർ ബ്ലോക്ക് ,മനക്കലപ്പടി എന്നീ പ്രദേശങ്ങളിലെ ഫിഷ് സ്റ്റാളുകൾ , ബാർബർ ഷോപ്പുകൾ ,ബ്യൂട്ടി പാർലറുകൾ, ബേക്കറികൾ ,മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയ 24 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തി സർക്കാർ നിർദേശങ്ങൾക്ക് വിരോധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ കാണപ്പെട്ട വർക്ക് തുടർനടപടികൾക്കായി നോട്ടീസ് നൽകി .ബ്യൂട്ടിപാർലറുകൾ ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിൽ വരുന്നവർ ടവ്വലുകൾ സ്വന്തമായി കൊണ്ടുവരേണ്ടതാണ് എന്നും a/c പ്രവർത്തിപ്പികരുത് എന്നും ഉപകരണങ്ങൾ യഥാസമയം അണുവിമുക്തം ആകണം എന്നും മാസ്ക് സാനിറ്റൈസർ എന്നിവ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നും പ്രത്യേകം നിർദേശിച്ചു .സഹകരണ ബാങ്കുകളിൽ നടത്തിയ പരിശോധനയിൽ പലരും നിയന്ത്രണങ്ങൾ പാലിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഇടപാടുകാരും ബാങ്ക് ഉദ്യോഗസ്ഥരും ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്നില്ല എന്നും കണ്ടെത്തി ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദ്ദേശം നൽകി. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്ന ജീവനക്കാർ പലരും മാസ്ക്കുകൾ ശരിയായ രീതിയിൽ ധരിക്കാതെ പ്രവർത്തിക്കുന്നു. ബേക്കറികളിലും, കൂൾ ബാറുകളിലും ജീവനക്കാരും പൊതുജനങ്ങളും ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കുന്നില്ല എന്നും കണ്ടെത്താനായി. ആകെ 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 5400 രൂപ പിഴ ഈടാക്കി .പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്ത ആളുകൾക്ക് നിയമനടപടികൾക്ക് ആയുള്ള നോട്ടീസ് നൽകി.വെള്ളാങ്കല്ലൂർ ഹെൽത്ത് ഓഫീസർ( റൂറൽ) വി. ജെ. ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എ. എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് .ശരത് കുമാർ, എ. എം രാജേഷ് കുമാർ, കെ .എസ് ഷിഹാബുദ്ദീൻ ,എം. എം മദീന എന്നിവർ പങ്കെടുത്തു

Advertisement