ഇന്ന് തൃശ്ശൂർ ജില്ലയിൽ പോസിറ്റീവ് കേസില്ല: 8,155 പേർ നിരീക്ഷണത്തിൽ

59

ഇന്ന് തൃശ്ശൂർ ജില്ലയിൽ പോസിറ്റീവ് കേസില്ല; 8,155 പേർ നിരീക്ഷണത്തിൽ തൃശൂർ ജില്ലയിൽ മെയ് 23 ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിലവിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 8155 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ് പേരെ ഡിസ്ചാർജ് ചെയ്തു. എട്ട് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും പല വാഹനങ്ങളിലായി ജില്ലയിൽ പലയിടങ്ങളിലുമായി ഇറക്കി വിടുന്നതായി കണ്ടത്തിയ 103 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്കും മൂന്ന് പേരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയിലേക്ക് ഡൽഹിയിൽ നിന്നും വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളിൽ നിരീക്ഷണത്തിലാക്കി.ശനിയാഴ്ച 64 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1770 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 135 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്. കോവിഡ് 19 രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന ഊർജ്ജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 418 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെയാണിത്.

Advertisement