ജനമൈത്രി പോലീസ് കേരളത്തിൻറെ തനത് സംസ്കാര സ്വഭാവമാണ് കാഴ്ച്ചവെക്കുന്നതെന്ന് കെ .പി വിജയകുമാരൻ ഐ.പി .എസ്: ജനമൈത്രി സമിതി ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി

85

ഇരിങ്ങാലക്കുട:ജനമൈത്രി പോലീസ് കേരളത്തിൻറെ തനത് സംസ്കാര സ്വഭാവമാണ് കാഴ്ച്ചവെക്കുന്നതെന്ന് കെ .പി വിജയകുമാരൻ ഐ.പി .എസ് പറഞ്ഞു.ഇരിങ്ങാലക്കുട ജനമൈത്രി സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 50000 രൂപ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ നല്ല കാര്യങ്ങൾക്കും നിർലോഭമായ സഹകരണമാണ് ജനമൈത്രി നൽകുന്നതെന്നും എല്ലാ വിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി തെരെഞ്ഞെടുത്ത ജോസ് .ജെ ചിറ്റിലപ്പിള്ളിയെ ചടങ്ങിൽ വെച്ച് കെ .പി വിജയകുമാരൻ ഐ .പി .എസ് അനുമോദിച്ചു . ഡി.വൈ.എസ്.പി ഫേമസ് വർഗീസ്,സി .ഐ എം .ജെ ജിജോ ,എസ് .ഐ പി .ജി അനൂപ് ,സുഭാഷ് .കെ .എൻ ,അഡ്വ :അജയകുമാർ ,മറ്റ് ജനമൈത്രി സമിതി അംഗങ്ങൾ ,പോലീസ് ഉദ്യോഗസ്ഥർ ,മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Advertisement