പരിസ്ഥിതി സൗഹാർദ്ദ സദ്ദേശവുമായ് കെ.പി.എം.എസ്

162

ഇരിങ്ങാലക്കുട: കൊറോണ കഴിഞ്ഞ് വരുന്ന സന്ദർഭത്തിൽ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ മുൻനിർത്തി കേരള പുലയർ മഹാസഭയുടെ സംസ്ഥാന തലത്തിൽ പരിസ്ഥിതി സൗഹാർദ്ദ കർമ്മപദ്ധതികൾക്ക് നേതൃത്വം കൊടുക്കും. കർമ്മ പദ്ധതികളുടെ വിജയത്തിനായ് ഓൺലെയിൻ ജില്ലാ നേതൃത്വ യോഗം ചേർന്നു. ജില്ലയിലെ അയ്യായിരത്തോളം വരുന്ന കുടുംബങ്ങളിൽ ജൈവ അടുക്കളത്തോട്ട നിർമ്മാണം, മട്ടുപ്പാവുകൃഷി, ഗ്രോബാഗ് കൃഷി തുടങ്ങിയവക്ക് ആരംഭം കുറിച്ചു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പരിസര ശുചിത്വം ഉറപ്പ് വരുത്തി മഴക്കാല രോഗപ്രതിരോധ പ്രവർത്തനം നടത്തും. ജില്ലയിലെ പത്ത് യൂണിയൻ കമ്മിറ്റികളിലും ഹരിതം പദ്ധതിയുടെ ഭാഗമായ് പച്ചക്കറിയും കപ്പയും നെല്ലും പ്രത്യേകം ഭൂമി കണ്ടെത്തി കൃഷി ചെയ്യും. ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ മുഴുവൻ സഭാ കുടുംബങ്ങളിലും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഓർമ്മ മരങ്ങൾ നട്ട് കണ്ണി ചേരും. അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികളെയും കൃഷിയുമായ് ബന്ധപ്പെടുന്ന വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉൽഘാടന പരിപാടികൾ സംഘടിപ്പിക്കും. പ്ലാസ്റ്റിക്ക് രഹിത ഭവനം പരിസ്ഥിതി സൗഹാർദ്ദ ഭവനം എന്ന സന്ദേശം മുഴുവൻ സഭാ കുടുംബങ്ങളിലും പ്രയോഗത്തിൽ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു. സെക്രട്ടറയേറ്റ് അംഗം പി.എ.അജയഘോഷ് ഉൽഘാടനം ചെയ്തു. ടി.എസ് റെജികുമാർ സഭാ സന്ദേശം നൽകി, പി.എൻ.സുരൻ, വി എസ് ആശ്ദോഷ് എന്നിവർ എന്നിവർ നേതൃത്വം കൊടുത്തു.

Advertisement