വൈഭവ ശ്രീ പദ്ധതിയിലുൾപ്പെടുത്തി 2 പെണ്ണാടിൻ കുട്ടികളെ നൽകി സേവാഭാരതി

59
Advertisement

ഇരിങ്ങാലക്കുട:വൈഭവ ശ്രീ പദ്ധതിയിലുൾപ്പെടുത്തി ഇരിങ്ങാലക്കുട സേവാഭാരതി കാറളം വെള്ളാനിയിലെ കർഷകനായ സി സി നന്ദകുമാറിന് 2 പെണ്ണാടിൻ കുട്ടികളെ നൽകി. വരും വർഷം അർഹനായ മറ്റൊരു കർഷകന് നൽകുന്നതിനായി ഒരു ആട്ടിൻകുട്ടിയെ തിരിച്ച് നൽകണം എന്ന വ്യവസ്ഥയിൽ സൗജന്യമായാണ് ആട്ടിൻകുട്ടികളെ വിതരണം ചെയ്തത്. സേവാഭാരതി സെക്ര.പി കെ ഉണ്ണികൃഷ്ണൻ, ആർ എസ് എസ് ഖണ്ഡ് സേവാപ്രമുഖ് പി എൻ പ്രമോദ്, കാറളം സേവാഭാരതി വൈസ് പ്രസി.പി ജി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം തൽകി.

Advertisement