എം.എം കനാൽ, നീർക്കുളം ഉടൻ ശുചീകരണം നടത്തുക. ജനങ്ങളെ പ്രളയഭീതിയിൽ നിന്നും രക്ഷിക്കുക:ബിജെപി

67
Advertisement

കാട്ടൂർ :കുളവാഴയും ചണ്ടിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് നിൽക്കുന്ന എം.എം. കനാൽ,നീർക്കുളം ശുചീകരിക്കുക, ജനങ്ങളെ പ്രളയ ഭീതിയിൽനിന്ന് രക്ഷിക്കുക, ഭരണാധികാരികൾ ഈ വിഷയത്തിൽ ഉടൻ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വാടച്ചിറയിൽ എം എം കനാലിനും നീർക്കുളത്തിനും സമീപം ബിജെപി കാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.ബിജെപി കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വിജീഷ് നേതൃത്വം നൽകിയ പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രഭാരി ഉണ്ണികൃഷ്ണൻ പാറയിൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ തളിയപറമ്പിൽ, രാജൻ തയ്യിൽ, സണ്ണി കവലക്കാട്ട്, അഭിലാഷ് കണ്ടാരംതറ, ആശിഷ ടി. രാജ്, അശോകൻ വാര്യാട്ടിൽ, തിലകൻ എടക്കാട്ടുപറമ്പിൽ, ബാലൻ എന്നിവർ പങ്കെടുത്തു

Advertisement