സ്പിരിറ്റുമായി യുവാവ് പിടിയിൽ

224
Advertisement

ഇരിങ്ങാലക്കുട :പുല്ലൂർ ആനുരുളി സ്വദേശി കുണ്ടിൽ മോഹനൻ മകൻ വിബീഷിനെ (37) ആണ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജിജോയും,എസ് ഐ അനൂപ് പി ജി യും സംഘവും അറസ്റ്റ് ചെയ്തത്.ആനുരുളി പ്രദേശത്ത് വ്യാജമദ്യം വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടിയിലാണ് സ്കൂട്ടറിൽ സ്പിരിറ്റുമായി എത്തിയ പ്രതിയെ പോലീസ് പിടികൂടിയത്. വെള്ളം ബോട്ടിലിൽ നിറച്ചായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്രതിക്ക് സ്പിരിറ്റ് ലഭിച്ചത് എവിടെ നിന്നാണ് എന്ന് അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു.
പോലീസുദ്യോഗസ്ഥരായ മനോജ് എ കെ , അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement