എൻ ഐ പി എം ആർ : സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ

420

ഇരിങ്ങാലക്കുട :സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് സെന്റർ ഒരുക്കുന്നത്. സെറിബ്രൽ പാൾസി, ഓട്ടിസം, ഇതര ബഹു വൈകല്യങ്ങൾ എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ, മുതിർന്നവർ എന്നിവർക്കായി ഫിസിയോതെറാപ്പി, സ്പീച്ച്, ഒക്കുപ്പേഷണൽ, ബിഹേവിയറൽ തെറാപ്പികൾ എന്നീ സേവനങ്ങളാണ് സെന്ററിൽ നൽകുക. ഇതിന് ആവശ്യമായ കെട്ടിടം, ഫർണ്ണീച്ചർ, ചികിത്സാ ഉപകരണങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കും. തെറാപ്പിസ്റ്റുകളുടെ സേവനം എൻ ഐ പി എം ആർ ലഭ്യമാക്കും. തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിക്കുക. പിന്നീട് ആവശ്യാനുസരണം സേവന ദിനങ്ങൾ വർദ്ധിപ്പിക്കും. സാറ്റലൈറ്റ് സെന്റർ ആരംഭിക്കുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിച്ചു. നിലവിലെ ലോക് ഡൗൺ കാലാവധി തീരുന്ന മുറയ്ക്ക് സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

Advertisement