അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം. വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്. വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ടി.എന്‍ പ്രതാപന്‍ എന്നീ എംപിമാരും എം.എല്‍.എ മാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോടുമാണ് ക്വാറന്റീനില്‍ പോകാന്‍ നിർദ്ദേശിച്ചത്.കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.സാമൂഹിക അകലം പാലിച്ചാണ് തങ്ങള്‍ വാളയാര്‍ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണ് ഇതിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. കേരളത്തിൽനിന്നുമുള്ള യാത്രാപാസ് ഇല്ലാതെ ചെന്നൈയിൽനിന്നു വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്.അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകർ,പോലീസ് ഓഫീസർമാർ , മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരോട് 14 ദിവസം ക്വാറന്റീനിൽ പോകണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം
Advertisement