പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ സൗന്ദര്യ വത്കരണം നടത്തി

63
Advertisement

കൊടകര: എ. എൽ. പി. എസ് ആലത്തൂരിലെ ഒരുപറ്റം പൂർവ്വ വിദ്യാർത്ഥികൾ ലോക് ഡൌൺ സമയത്ത് സ്വന്തം വിദ്യാലയത്തിലെ സൗന്ദര്യ വൽക്കരിക്കാൻ മുന്നോട്ടുവന്നു. രാവിലെ സ്വന്തം വീട്ടിൽനിന്നും പൂച്ചെടികൾ,ഇല ചെടികളുമായി വിദ്യാലയത്തിൽ എത്തി. നിലവിലുള്ള തോട്ടത്തെ ഭംഗിയാക്കാൻ പുതിയ ചെടികൾ നടുകയും ചെയ്തു. സാമൂഹികഅകലം പാലിച്ചു ഈ ചെറുപ്പക്കാർ നടത്തിയ പ്രവർത്തനം സമൂഹ ശ്രദ്ധ പിടിച്ചു പറ്റി. ലോക് ഡോൺ കാലത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് ഇവർ തെളിയിച്ചു. ഹരിശങ്കർ, അഭിജിത്ത് കെ എസ്, അതുൽ, ബിത. കെ. ബി, പാർവ്വതി. എൻ. പി, അനശ്വര സുമേഷ്, അരുൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisement