20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇരിങ്ങാലക്കുട : രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ആണ് ‘ആത്മനിര്‍ഭന്‍ അഭിമാന്‍ പാക്കേജ്’ എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ഇത് തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രത്യേക പാക്കേജ് ആണ്. 4 മാസമായി ലോകം പോരാട്ടത്തിലാണെന്നും, ഇത്തരം സഹചര്യം ഇന്ത്യ ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൊറോണ ലോകത്തെ നശിപ്പിച്ചു, നിരവധി കുടുംബങ്ങല്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു, എന്ത് തന്നെയായലും നാം ജീവന്‍ സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്നോട്ട് പോകാന്‍ സ്വയം പര്യാപ്തമാകണമെന്നും , നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകണമെനെനും, ഇപ്പോള്‍ 2 ലക്ഷം പിപിഇ കിറ്റുകള്‍ ഇന്ത്യ ദിനം പ്രതി നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പ്രതീക്ഷനാളമാണ് ഇന്ത്യഎന്നും, ഇന്ത്യയുടെ കരുത്തില്‍ ലോകം ഉറ്റു നോക്കുന്നുഎന്നും, പ്രതിസന്ധി ജനങ്ങളുടെ ആത്മബലം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കൂടാതെ ലോക്ഡൗണ്‍ന്റെ നാലാംഘട്ടം മെയ് 18 ന് പുതിയരീതിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img