എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലകളിൽ സമരങ്ങൾ നടത്തി

54
Advertisement

ഇരിങ്ങാലക്കുട :എ ഐ ടി യു സി ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ജോലി സമയം 12 മണിക്കൂർ ആയി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യ വ്യാപകമായി നടത്തപ്പെടുന്ന സമര പ്രക്ഷോഭങ്ങുളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലകളിൽ സമരങ്ങൾ നടന്നു. ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുധീഷ് ഉൽഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു കെ നന്ദനൻ , കെ, എസ്‌ പ്രസാദ് , എം രമണൻ വി കെ സരിത എന്നിവർ പ്രസംഗിച്ചു.കാറളം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം റഷീദ് കാറളം പ്രസംഗിച്ചു, മോഹനൻ വലിയാട്ടിൽ കെ.എസ്.ബൈജു സുധീർദാസ് ടി.എസ്.സന്തോഷ് എന്നിവർ നേതൃത്വം നൽകി. കാട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രധിക്ഷേധ സമരത്തിന് മണ്ഡലം കമ്മിറ്റി അംഗം കോരുക്കുട്ടി ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജൻ ടി. കെ. രമേഷ് ,ജോജോ തട്ടിൽ, റിയാസ്, അസ്ക്കർ എന്നിവർ നേതൃത്വം നൽകി.പടിയൂർപഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രധിക്ഷേധ സമരത്തിന് മണ്ഡലം സെക്രെട്ടറിയറ്റ് അംഗം കെ. വി.രാമകൃഷ്ണൻ, കെ എസ്. രാധാകൃഷ്ണൻ ,കെ. എം. വത്സൻഎന്നിവർ നേതൃത്വം കൊടുത്തു, വി. ടി. ബിനോയ് ,എം. കെ. ഗിരി ,രഘു പുല്ലംവളപ്പിൽ, എന്നിവർ നേതൃത്വം നൽകി.

Advertisement