അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാവക്കാട് താലൂക്കിലുള്ളവരാണിവർ. അബുദാബിയിൽ കോവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണ് സൂചന. കഴിഞ്ഞ മുപ്പത്തിരണ്ട് ദിവസമായി ജില്ലയിൽ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല . ഏപ്രിൽ 8 നാണ് ജില്ലയിൽ ഇതിനു മുൻപ് കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട് ചെയ്തത്.ജില്ലയിൽ വീടുകളിൽ 1484 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 1499 പേരാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച്ച (മെയ് 10) നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .3 പേരെ വിടുതൽ ചെയ്തു .ഞായറാഴ്ച്ച (മെയ് 10) 13 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1361 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1339 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 22 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 275 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവർ, കച്ചവടക്കാർ, പോലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസ്സിനു മുകളിലുളളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.
മുപ്പത്തിരണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ രണ്ട് കോവിഡ് 19 പോസിറ്റീവ് കേസുകൾ.
Advertisement