ഫയർഫോഴ്സ് സേനാംഗങ്ങളെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു

33

ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സമൂഹത്തിന് പല വിധത്തിലുള്ള സേവനം ചെയ്യുന്ന ഫയർഫോഴ്സ് സേനാംഗങ്ങളെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു. ഫയർഫോഴ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ സേനാംഗങ്ങൾക്ക് മാസ്ക്കുകളും, പൂക്കളും, മധുര പലഹാരങ്ങളും നൽകി. സേവാഭാരതി സെക്ര. പി .കെ ഉണ്ണികൃഷ്ണൻ, നളിൻ ബാബു എസ് മേനോൻ, തിലോത്തമ സുകുമാരൻ നായർ, മുരളി കല്ലിക്കാട്ട്, ബിജിൽ, വിവേക് ഉണ്ണികൃഷ്ണൻ, ആർ.എസ്.എസ് ഖണ്ഡ് സേവാപ്രമുഖ് പ്രമോദ് വെള്ളാനി, നഗർ കാര്യവാഹക് കെ.മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദരണത്തിന് സേനാംഗങ്ങൾക്ക് വേണ്ടി സ്റ്റേഷൻ ഓഫീസർ പി .വെങ്കിട്ടരാമൻ നന്ദി പ്രകാശിപ്പിച്ചു

Advertisement