ആരോഗ്യപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ആദരമർപ്പിച്ച് ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി

75

ഇരിങ്ങാലക്കുട : വേൾഡ് റെഡ്ക്രോസ്സ് ദിനത്തിൻറെ ജില്ലാതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും ആദരിച്ചു .കോവിഡ് 19 പ്രതിരോധത്തിൽ അവരുടെ പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായാണ് ആദരിച്ചത് .ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി തൃശൂർ ജില്ലാ ചെയർമാൻ അഡ്വ .എം .എസ് അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഹോസ്പിറ്റൽ സൂപ്രണ്ട് മിനിമോൾക്ക് ആദരം അർപ്പിച്ച് കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു .റെഡ്ക്രോസ്സ് തൃശൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ അജി .കെ തോമസ് ,പ്രദീപ് കെ .ജി ,മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ എന്നിവർ സംസാരിച്ചു .ആശുപത്രി ജീവനക്കാർക്ക് പൂച്ചെണ്ടുകളും ,മാസ്കും ,ശീതള പാനീയവും വിതരണം ചെയ്തു.മാധ്യമ പ്രവർത്തകർക്കുള്ള മാസ്കുകൾ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ .കെ ചന്ദ്രൻ ഏറ്റു വാങ്ങി .

Advertisement