നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച മാസ്ക്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

164

ഇരിങ്ങലക്കുട: പുല്ലൂർ ഊരകത്താണ് ജനകീയ പങ്കാളിത്തത്തോടെ മാസ്ക്കുകൾ നിർമ്മിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തത്.ഊരകം സ്വദേശി പോണോളി വിശാലിന്റെ കുടുംബത്തിന് മാസ്ക്കുകൾ നൽകിയാണ് എം.എൽ .എ കെ.യു അരുണൻ മാഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചത്. പ്രദേശത്തെ യുവതീ യുവാക്കൾ, വീട്ടമ്മമാർ, തയ്യൽ തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ കൈകോർത്താണ് മാസ്ക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ വീടുകളിലേയും മുഴുവൻ അംഗങ്ങൾക്കും മാസ്ക്കുകൾ എത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. കഴുകി ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്ക്കുകളാണ് നിർമ്മിച്ച് നൽകുന്നത്. ആദ്യഘട്ടത്തിൽ 1500 മാസ്ക്കുകളാണ് വിതരണം നടത്തുക. മനീഷ് പാറയിൽ, കൃഷ്ണപ്രസാദ്, റിജു പോട്ടക്കാരൻ, ക്രിസ്റ്റിൻ സ്റ്റീഫൻ, മഹേഷ് മാഞ്ഞോളി തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഉദ്ഘാടയോഗത്തിൽ മനീഷ് പാറയിൽ അധ്യക്ഷത വഹിച്ചു.പുല്ലൂർ ബാങ്ക് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ശശിധരൻ തേറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement