ആഘോഷങ്ങളില്ലാതെ ഊരകം സെൻറ് ജോസഫ് ദേവാലയ തിരുനാൾ നടത്തി

158

പുല്ലൂർ: ഊരകം സെന്റ്. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു.കോവിഡ് രോഗ പശ്ചാത്തലത്തിൽ ആത്‌മീയ ശുശ്രൂഷകൾ മാത്രം നടത്തിയും സർക്കാർ നിയമങ്ങൾ അനുസരിച്ചും വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷിച്ചത്. മെയ് ഒന്നിനും രണ്ടിനും ആയി നടന്ന കൊടി ഉയർത്തലിനും വി. യൗസേപ്പിതാവിന്റെ കൂടു തുറക്കൽ ചടങ്ങിനും വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ മുഖ്യകാർമികത്വം നൽകി. തിരുന്നാൾ ദിനമായ ഞായറാഴ്ച അവിട്ടത്തൂർ ഇടവക വികാരി ഫാ. ആന്റണി തെക്കിനിയത്ത് ആഘോഷമായ ദിവ്യബലി അർപ്പിച്ചു. എല്ലാ തിരുകർമങ്ങളും ഇടവകയുടെ യൂ ട്യൂബ് ചാനൽ, ‘നമ്മുടെ ഊരകം’ ഫേസ്ബുക്ക് പേജ്, കേരളവിഷൻ കേബിൾ സിറ്റി ചാനൽ എന്നിവയിൽ തത്സമയം സംപ്രേക്ഷണം നടത്തുകയുണ്ടായി. എല്ലാ വീടുകളിലും ഓരോ അമ്പും വളയും നൽകിയത് വിശ്വാസികൾക്ക് വിശുദ്ധരുടെ മദ്ധ്യസ്ഥം അപേക്ഷിക്കുന്നതിന് സഹായകമായി. ലോകം മുഴുവനുമുള്ള എല്ലാ കോവിഡ് രോഗികൾക്കും എല്ലാ ആരോഗ്യപ്രവർത്തകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ നടത്തുകയുണ്ടായി. എല്ലാ വർഷവും പതിനായിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ഊട്ടുതിരുനാൾ ഇത്തവണ വളരെ ലളിതമായി നടത്തി ഊരകം ഇടവക മാതൃകയാവുകയാണ്.

Advertisement