പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 1, 20, 000 രൂപ അനുവദിച്ചു

71

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിനുമായി പ്രൊഫ കെ യു അരുണൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1, 20, 000 (ഒരു ലക്ഷത്തി ഇരുപതിനായിരം ) രൂപ അനുവദിച്ചു. മാസ്കുകൾ, ഗ്ലൗസുകൾ സാനിറ്റൈസർ, PPE കിറ്റ് മുതലായവ വാങ്ങുന്നതിനാണ് രണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും 60, 000 രൂപ വീതം അനുവദിച്ചിട്ടുള്ളത്. പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി കാട്ടൂർ, ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടുമാരെ ചുമതലപെടുത്തിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.

Advertisement