ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തി

126

ഇരിങ്ങാലക്കുട : എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജും പാർട്ടിയും ചേർന്ന് ചാലക്കുടി താലൂക്കിൽ മുപ്ലിയം വില്ലേജിൽ വട്ടപ്പാടം ദേശത്ത് ഉപ്പുഴി ഇഞ്ചകുണ്ട് റോഡിൽ പുറംമ്പോക്ക് തോട്ടിന് സമീപത്ത് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടു പിടിച്ചു. അബ്കാരി കേസ്സ് CR – No 40 / 2020 ആയി ഇരിങ്ങാലക്കുട റേഞ്ചാഫീസിൽ രജിസ്റ്റർ ചെയ്തു . പ്രതിയെ കുറിച്ച് അന്വേക്ഷിച്ചു വരുന്നു . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ വിന്നി സി മേതി , ദി ബോസ് , സുരേഷ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മനോജ് , CEO മാരായ വത്സൻ , ബിന്ദു രാജ് , ഫാബിൻ , വനിതാ സിവിൾ എക്സൈസ് ഓഫീസർ ശാലിനി എന്നിവർ പങ്കെടുത്തു

Advertisement