കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് പത്രസമ്മേളനത്തിൽ ശ്രദ്ധയിൽ പെടുത്തി മുഖ്യമന്ത്രി

144
Advertisement

ഇരിങ്ങാലക്കുട :കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് മുഖ്യമന്ത്രി ഇന്ന് (ഏപ്രിൽ 25) പത്രസമ്മേളനത്തിൽ പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് എസ്. ഐ അനൂപും സംഘവും സ്ഥലം സന്ദർശിച്ചു നടപടികൾ സ്വീകരിച്ചു. തെക്കേ കുളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നും ഇന്ന് വൈകീട്ട് 5ന് മുഖ്യമന്ത്രി പത്രസമ്മേളനത്തി നിടയിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് നടപടി.ഇന്ന് മുതൽ 24 മണിക്കൂറും സെക്യൂരിറ്റിയെ നിയമിക്കുമെന്നും ആരെയും കുളിക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.