കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി

72
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, വൈസ് പ്രസിഡണ്ട് കിരൺ എ എസ്, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, അജയ് യു മേനോൻ , അവിനാശ്, ഡിക്സൻ സണ്ണി എന്നിവർ ചേർന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു, സെക്രട്ടറി കെ എസ് അരുൺ എന്നിവർക്ക് കൈമാറി. ഡി സി സി സെക്രട്ടറി സോണിയാ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, കൗൺസിലർമാരായ കുര്യൻ ജോസഫ്, അബ്ദുൾ ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement