ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 814 പേർ

44
Advertisement

തൃശൂർ: ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 814 പേർ. ജില്ലയിൽ വീടുകളിൽ 803 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 814 പേരാണ് ആകെ നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വിട്ടയച്ചു . ഇന്ന് 10 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 975 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 958 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണം ഫലം ലഭിക്കാനുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു.

Advertisement