ഭക്ഷണവും തൊഴിലും കൂലിയുമാണ് ആവശ്യം വാഗ്ദാനങ്ങളല്ല സി ഐ ടി യു

36
Advertisement

ഇരിങ്ങാലക്കുട :ഭക്ഷണവും തൊഴിലും കൂലിയുമാണ് ആവശ്യം വാഗ്ദാനങ്ങളല്ല എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരായി സംഘടിപ്പിച്ച ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സമരം സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ.എ.ഗോപി, പ്രസിഡണ്ട് വി.എ.മനോജ്കുമാർ, കർഷക തൊഴിലാളി യൂണിയൻ ഏരിയ ജോ. സെക്രട്ടറി കെ.കെ.പുരുഷോത്തമൻ, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി.വൈ.ബെന്നി, സിഐടിയു ഏരിയാ കമ്മിറ്റി അംഗം വി.എ.അനീഷ് എന്നിവർ പങ്കെടുത്തു.

Advertisement