ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു

91
Advertisement

കാട്ടൂർ :ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാട്ടൂർ പഞ്ചായത്തിൽ 1500 ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു.കരാഞ്ചിറ മിഷൻ ആശുപത്രി സമീപം നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രമേശ് ഫെയ്സ് മാസ്ക്കുകൾ വാർഡ് മെമ്പർ ശ്രീമതി ബെറ്റി ജോസിന് കൈമാറി ഉദ്ഘാടനം ചെയ്തു.ഫ്രെണ്ട്സ് ക്ലബ് പ്രസിഡന്റ് അനൂപ് കൊല്ലയിൽ, സെക്രട്ടറി റാം കുമാർ, രക്ഷാധികാരി ചന്ദ്രൻ, ആശ വർക്കർ റെജി ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.