പൊരി വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ദാഹജലവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകർ

119

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നാരങ്ങ വെള്ളവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകരെത്തി. ഠാണാവിൽ പരിശോധനക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ പഴങ്ങൾ വിതരണം ചെയ്യുമ്പോൾ അതുവഴി കടന്നുപോയ ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാഷ് സ്ഥലം സന്ദർശിച്ചു . മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, സബ് ഇൻസ്പെക്ടർ അനൂപ് എന്നിവർ സന്നിഹിതരായി.

Advertisement