ത്രീ ലെയർ മാസ്കുകളും പുസ്തകങ്ങളും വിതരണം ചെയ്‌തു

46
Advertisement

ഇരിങ്ങാലക്കുട :കൊറോണയുടെ ഭാഗമായി മാസ്ക് നിർബന്ധമായിരിക്കുന്ന സാഹചര്യത്തിൽ സമാശ്വാസവുമായി ത്രീ ലെയർ മാസ്കുകളും നാടൻ കലാരൂപങ്ങളുടെ വിവരണങ്ങളും നാടകങ്ങളും നിറഞ്ഞ പുസ്തകങ്ങളും വിതരണം ചെയ്യുന്ന ലോക്താന്ത്രിക് യുവജനതാദൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ നിർവ്വഹിച്ചു. സംഘടനയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളരെയധികം പേരുടെ വിളികൾ എത്തുന്നുണ്ട്. ഇന്നലെയുണ്ടായ പ്രധാന ആവശ്യം ത്രീ ലെയർ മാസ്കുകളും പുസ്തകങ്ങളുമായിരുന്നു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തകർ അവരവരുടെ പരിസരങ്ങളിലാണ് ഇവനൽകുക.മണ്ഡലം വർക്കിംഗ് പ്രസിഡൻ്റ് വർഗ്ഗീസ് തെക്കേക്കര, കിരൺ ഡേവിഡ്, അലൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.

Advertisement