സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം

73

സംസ്ഥാനത്ത് ഇന്ന് (എപ്രിൽ 15) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. എഴ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ഇതു വരെ 387 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 167 പേരാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്. സംസ്ഥാനത്ത് ഇപ്പോൾ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 86 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

Advertisement